Site icon Malayalam News Live

കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം ഈ മാസം തുറക്കും. അതിവേഗ ഇന്റർനെറ്റ്‌ സൗകര്യത്തോട് കൂടിയാണ് പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നത്.

സ്വന്തം ലേഖകൻ 

കോട്ടയം :9 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ വാടകക്കെട്ടിടത്തില്‍ അടച്ചു പൂട്ടിയ കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം പുനരാരംഭിക്കുക.

കോട്ടയം നാഗമ്ബടത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം അടച്ച്‌ പൂട്ടിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഇതുമൂലം കോട്ടയം ഇടുക്കി ജില്ലകളിലെ നൂറുകണക്കിന് ആളുകളാണ് ദുരിതമനുഭവിച്ചിരുന്നത്. ഈ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകര്‍ ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ പാസ്പോര്‍ട്ട് കേന്ദ്രങ്ങളെയാണ് തുടര്‍ നടപടികള്‍ക്കായി ആശ്രയിച്ചത്. ഇത് മൂലം വലിയ സമയ നഷ്ടവും,സാമ്ബത്തിക നഷ്ടവുമാണ് അപേക്ഷകര്‍ നേരിടേണ്ടിവന്നത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രം അച്ച്‌ പൂട്ടിയതിന് എതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഫീസ് തുറക്കാൻ നടപടിയായത്.

കോട്ടയം ടിബിയുടെ എതിര്‍വശത്തെ മാര്‍ക്കറ്റ് റോഡിന് അരികിലാണു കെട്ടിടം. പുതിയ കേന്ദ്രത്തില്‍ വാഹന പാര്‍ക്കിനു സംവിധാനം ഉണ്ടാവും. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കും. ചെന്നൈയില്‍ നിന്നുള്ള കമ്ബനിക്കാണ് ഓഫിസ് നവീകരണച്ചുമതല. എമിഗ്രേഷന്റെയും ടിസിഎസിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ കെട്ടിടം സന്ദര്‍ശിച്ചിരുന്നു.

Exit mobile version