Site icon Malayalam News Live

കോട്ടയം സ്വദേശി ഷവര്‍മ കഴിച്ചത് കാക്കാനാട്ടെ ‘ലെ ഹയാത്തി’ല്‍ നിന്ന്; യുവാവിൻ്റെ ആരോഗ്യനില ഗുരുതരം; രക്ത സാമ്പിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന്

കൊച്ചി: ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ആണ് രാഹുല്‍.

യുവാവിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുല്‍ ഷവര്‍മ കഴിച്ച കാക്കാനാട്ടെ ‘ലെ ഹയാത്ത് ‘ ഹോട്ടല്‍ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടര്‍ന്ന് നഗരസഭ പൂട്ടിച്ചിരുന്നു.

ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് അന്വേഷണവും തുടങ്ങി.

Exit mobile version