Site icon Malayalam News Live

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയില്‍; പിടിയിലായത് തൃശൂർ മാളയില്‍ നിന്ന്

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് പിടിയില്‍.

തൃശൂർ മാളയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയില്‍ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

Exit mobile version