Site icon Malayalam News Live

കോട്ടയത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: കഴിഞ്ഞദിവസം കോട്ടയം കെഎസ്ആർറ്റിസി ബസ്റ്റാൻഡ് സമീപം വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നെടുമങ്ങാട് മല്ലമ്പ്രക്കോണം ഭാഗത്ത് തടത്തരികത്ത് വീട്ടിൽ ദീപു.എം (44) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയത്തെ പല തട്ടുകടകളിൽ ജോലി ചെയ്തിരുന്ന ഇയാൾ താന്‍ രാത്രിയിൽ കിടന്നുറങ്ങിയിരുന്ന കെഎസ്ആർറ്റിസി ബസ്റ്റാന്റിന്റെ സമീപമുള്ള കെട്ടിടത്തിന്റെ വരാന്തയിൽ വർക്കല സ്വദേശിയായ യുവാവ് കിടന്നുറങ്ങുന്നത് കണ്ട് ഇയാളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനു ശേഷവും യുവാവ് സ്ഥലത്തുനിന്നും പോകാതിരുന്നതിനെ തുടർന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിന്റെ കഷത്തിന് താഴെയും, നെഞ്ചിനും കുത്തുകയായിരുന്നു.

വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ.എം, എസ്.ഐ മാരായ റിൻസ് എം.തോമസ്, കുര്യൻ കെ.കെ, അജയൻ പി.ആർ, സി.പി.ഓ മാരായ സിനൂപ്, സലമോൻ, ബോബി സ്റ്റീഫൻ, രതീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Exit mobile version