കോട്ടയം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ.
കമ്പം പുതുപ്പെട്ടി ഇന്ദിരാ കോളനിയിൽ താമസിക്കുന്ന അശോക് (18), ശുക്രൻ (20) എന്നിവരെയാണ് വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജനുവരി 14ന് രാത്രി ഐഡ ജംക്‌ഷനു സമീപം പാർക്കിങ് ഗ്രൗണ്ടിൽനിന്ന് കാവാലം സ്വദേശി വിഷ്‌ണുവിൻ്റെ ബൈക്കുമായി ഇവർ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കമ്പത്തു നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്.
പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ അംഗതൻ, എസ്‌ഐ അനീഷ് വിജയൻ, എഎസ്ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് എന്നിവർ അറസ്‌റ്റിൽ പങ്കെടുത്തു.
