Site icon Malayalam News Live

കോട്ടയം മീനടത്ത് തോട്ടിൽ വീണ തേങ്ങയെടുക്കാൻ ചാടിയ 66 കാരനെ കാണാതായി

കോട്ടയം : കോട്ടയം മീനടത്ത് തോട്ടിൽ വീണ തേങ്ങ എടുക്കാൻ ചാടിയ ആളെ കാണാതായി. മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസിനെ(66,കുഞ്ഞ് )യാണ് കാണാതായത്. നാലുമണിക്കൂർ മുമ്പായിരുന്നു സംഭവം.

തോട്ടിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ ഈപ്പൻ ഇറങ്ങിയതായിരുന്നു.
എന്നാൽ ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതിനാൽ ഈപ്പന് പിടിച്ചുനിൽക്കാനായില്ല. ഫയർഫോഴ്സും സ്കൂബാ ടീമും പ്രദേശത്ത് തിരച്ചിൽ നടത്തുന്നു.

 

Exit mobile version