Site icon Malayalam News Live

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമകേന്ദ്രത്തിൽ മാസങ്ങളായി പ്രായമായ സ്ത്രീകളുടെ താമസം, താമസിക്കുന്നത് ആശുപത്രിയിലെ മോഷണങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ ഇടപാടുകള്‍ക്കും; ചോദ്യം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജ് പോലീസിനുനേരെ അസഭ്യം

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ അസഭ്യവർഷം.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകളാണു പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. ഇന്നലെ വൈകുന്നേരം അഞ്ചിന് അത്യാഹിത വിഭാഗത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ളതാണ് ഈ വിശ്രമകേന്ദ്രം. ഇവിടെ 50നും 70 നുമിടയില്‍ പ്രായമുള്ള മൂന്നു സ്ത്രീകള്‍ മാസങ്ങളായി താമസിക്കുന്ന വിവരം പോലിസിനു ലഭിച്ചു. വിവരമറിഞ്ഞ ഉടന്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എഎസ്‌ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തി.

തുടർന്ന്, പോലീസുകാർക്കെതിരേ തെറിയഭിഷേകമായിരുന്നു സ്ത്രീകള്‍ നടത്തിയത്. സെക്യൂരിറ്റി വിഭാഗത്തില്‍നിന്നു വനിതകള്‍ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന മോഷണങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ ഇടപാടുകള്‍ക്കുമാണു സ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നാണ് പോലീസ് നിഗമനം.

Exit mobile version