Site icon Malayalam News Live

ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചു; സംഭവത്തിൽ നഴ്‌സിങ് ട്രെയിനിയായ മാഞ്ഞൂർ സ്വദേശി പിടിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച നഴ്‌സിങ് ട്രെയിനി മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫ് പിടിയിൽ.

ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ ക്യാമറ ഓൺചെയ്ത് മുറിയിൽ വയ്ക്കുകയായിരുന്നു. ആൻസണ് ശേഷം വസ്ത്രം മാറാൻ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്.

പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെയും ഗാന്ധിനഗർ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

നഴ്സിങ് പഠനം പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Exit mobile version