Site icon Malayalam News Live

നിപ്പ സംശയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു; പരിശോധന ഫലം ഇന്ന് ലഭിക്കും

കോട്ടയം: നിപ്പ സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു.

രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ.

സമീപജില്ലയിൽ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്.

രണ്ടാഴ്ച മുൻപു നിപ്പ, മങ്കിപോക്സ് സംശയത്തിൽ രണ്ടുപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.

Exit mobile version