Site icon Malayalam News Live

കുപ്രസിദ്ധ ഗുണ്ടയായ ആർപ്പൂക്കര സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് കരിയംപുഴ വീട്ടിൽ ജിത്തു ജിനു (21) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ എക്സൈസ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Exit mobile version