Site icon Malayalam News Live

എരുമേലി സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

എരുമേലി ചേനപ്പാടി ആലുംമൂട് ഭാഗത്ത് പായിക്കാട്ട് വീട്ടിൽ സച്ചു സത്യൻ (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ നാളുകളായി കാഞ്ഞിരപ്പള്ളി എരുമേലി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമാര്യാദയായി പെരുമാറൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത് തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Exit mobile version