Site icon Malayalam News Live

മനമറിഞ്ഞ്‌ കോട്ടയത്തെ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ; ജനമനസിൽ ഇടംപിടിച്ച്‌ വോട്ട്‌ ഉറപ്പാക്കി; ദു:ഖവെള്ളിയിലും പ്രചാരണരംഗത്ത്‌ സജീവം

കോട്ടയം: ജനമനസിൽ ഇടംപിടിച്ച്‌ വോട്ട്‌ ഉറപ്പാക്കി കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ.

ദു:ഖവെള്ളിയിലും പ്രചാരണരംഗത്ത്‌ സജീവമായിരുന്നു അദ്ദേഹം. വിവിധ പള്ളികൾ സന്ദർശിച്ചു. തുടർന്ന്‌ കെഎസ്‌ആർടിസി ഭാഗത്തെത്തിയ ഇദ്ദേഹം ഓട്ടോറിക്ഷാ തൊഴിലാളികളോട്‌ വോട്ടഭ്യർഥിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാണ്‌ അവർ ആവശ്യപ്പെട്ടത്‌.

എൽഡിഎഫ്‌ പ്രകടന പത്രികയിലെ പ്രധാന അജൻഡയാണ്‌ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം എന്നത്‌. ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക്‌ ഉറപ്പ്‌ നൽകി വോട്ട്‌ ഉറപ്പിച്ചാണ്‌ മടങ്ങിയത്‌. ചില കല്യാണവീടുകളിലും സ്ഥാനാർഥി എത്തി.
തുടർന്ന്‌ കളത്തിപ്പടി, മാങ്ങാനം ഭാഗത്തുള്ള വീടുകളും കടകളും സന്ദർശിച്ചു.

പരുത്തുംപാറയിലും പന്നിമറ്റത്തും ആളുകളെ കണ്ട്‌ വോട്ടഭ്യർഥിച്ചു. ഇവിടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരെ കാണുകയും വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർഥിക്കുകയും ചെയ്‌തു. ശനിയാഴ്‌ചയും പാക്കിലും ചിങ്ങവനത്തും എത്തിയ സ്ഥാനാർഥി വ്യാപാര സ്ഥാപനങ്ങളിലും കയറി വോട്ടഭ്യർഥിച്ചു. പ്രസ്‌ ക്ലബ്ബിൽ ചോദ്യോത്തര പരിപാടിയിലും പങ്കെടുത്തു. ചില മരണവീടുകളും സന്ദർശിച്ചു.

Exit mobile version