Site icon Malayalam News Live

കോട്ടയം പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ; അച്ഛനും മക്കളും റിമാന്‍ഡില്‍.വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് കണ്ടെത്തി.

 

കോട്ടയം : കോട്ടയത്തെ ജിമ്മില്‍ കയറി ട്രെയിനറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; അച്ഛനും മക്കളും അറസ്റ്റില്‍. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് അടുത്തുളള ജിമ്മിലായിരുന്നു അച്ഛന്‍റെയും മക്കളുടെയും അതിക്രമം. ജിമ്മിലേക്ക് അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ട്രെയിനറെ ആദ്യം അസഭ്യം പറഞ്ഞു. തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഇടിവള കൊണ്ട് മര്‍ദിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

അക്രമ ശേഷം മൂവരും കടന്നു കളയുകയായിരുന്നു. ജിം ട്രെയിനറോടുളള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ട്രെയിനറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് എസ്‌എച്ച്‌ ഒ കെ.ബി.ഹരികൃഷ്ണനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ സഞ്ജയ്ക്കെതിരെ നേരത്തെ തന്നെ ക്രിമനല്‍ കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂവരെയും രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Exit mobile version