Site icon Malayalam News Live

കോട്ടയം ചുട്ടുപൊള്ളുന്നു..! വരുന്നത് കൊടുംവരള്‍ച്ചയോ? ഒരാഴ്ചയായി രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് താപനില; ഫെബ്രുവരിയില്‍ ചൂട്’37 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കും; രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങിയേക്കും

കോട്ടയം: രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഒരാഴ്ചയായി കോട്ടയത്തെ താപനില.

ഇന്നലെ ഉച്ചയ്ക്ക് 36.8 ഡിഗ്രിയിലെത്തിയ ചൂട് ഫെബ്രുവരിയില്‍ 37 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കും. 2024 ജനുവരിയേക്കാള്‍ ഒരു ഡിഗ്രി കൂടുതലാണ് വടവാതൂരില്‍ രേഖപ്പെടുത്തിയത്.

2010ല്‍ ജില്ലയില്‍ ശരാശരി 33.5 ഡിഗ്രി മാത്രമായിരുന്നു ജനുവരിയിലെ താപം. അതായത് 15 വര്‍ഷത്തിനുള്ളില്‍ മൂന്നു ഡിഗ്രിയുടെ വര്‍ധന. മാര്‍ച്ചില്‍ അസഹനീയമായ നിലയിലേക്ക് ചൂട് കൂടുമെന്നാണ് സൂചന.

ഈര്‍പ്പത്തിന്‍റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതില്‍ ഉഷ്ണവും വര്‍ധിക്കും. 2024 ഫെബ്രുവരി 27ന് 38.5, മാര്‍ച്ച്‌ 12ന് 39.0, ഏപ്രില്‍ 28ന് 38.5 ഡിഗ്രി സെല്‍ഷസ് വരെ കോട്ടയത്ത് ചൂട് ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വേനലില്‍ രണ്ടു ദിവസം വടവാതൂരില്‍ താപനില 40 ഡിഗ്രിയിലെത്തിയതായാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്.

മലയോരങ്ങളില്‍ വറവുകാറ്റ് വീശുന്നതിനാല്‍ കടുത്ത വേനലിനാണ് സാധ്യത. രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങും.

Exit mobile version