Site icon Malayalam News Live

കോട്ടയം വാഴൂരിൽ ബന്ധുവീട്ടിലെത്തിയ വിദേശമലയാളിക്കുനേരെ കുറുക്കന്‍റെ ആക്രമണം; കാല്‍വിരല്‍ മുറിഞ്ഞു

പാലാ: ബന്ധുവീട്ടിലെത്തിയ വിദേശമലയാളിക്കു കുറുക്കന്‍റെ കടിയേറ്റു.

പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാര്‍ പിള്ളയെ (66) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നോടെ വാഴൂര്‍ ശാസ്താംകാവ് കൃഷ്ണപുരം വെയിറ്റിംഗ് ഷെഡിന് സമീപ പുരയിടത്തിലായിരുന്നു സംഭവം.
ശ്രീകുമാര്‍പിള്ള വാഴൂരിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

ചുറ്റുപാട് കാണുന്നതിനായി പുരയിടത്തിലൂടെ നടക്കുന്നതിനിടെയാണ് കുറുക്കന്‍റെ കടിയേറ്റത്. കാല്‍വിരല്‍ മുറിഞ്ഞു. പതുങ്ങിക്കിടന്ന കുറുക്കന്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചത്.

Exit mobile version