Site icon Malayalam News Live

കോട്ടയത്ത് പിതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പിതാവിനെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

അയ്മനം കുടമാളൂർ പിച്ചനാട്ട് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അജയകുമാർ പി.വി (42) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11:30 മണിയോടുകൂടി വീട്ടിൽ വച്ച് പിതാവുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് പിതാവിനെ മർദ്ദിക്കുകയും, വീട്ടിൽ ഉണ്ടായിരുന്ന വാക്കത്തിയുടെ മൂട് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പിതാവിന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സിജു കെ.സൈമൺ, സി.പി.ഓ മുഹമ്മദ് ഷെഫീഖ്, അനീഷ് പി.ശശീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version