Site icon Malayalam News Live

കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ പണമിടപാടിന്റെ പേരിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ പോലീസ് കസ്റ്റഡിയിൽ

 

 

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം  നീണ്ടൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

 

മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു, അജിത് കുമാർ, വൈക്കം സ്വദേശികളായ ശ്രീജിത്ത്, അർജുൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇരുപത്തിയഞ്ചാം തീയതി രാത്രി ഒൻപതരയ്ക്ക് നീണ്ടൂർ ഭാഗത്തുള്ള ബാറിന്റെ സമീപം വെച്ച് യുവാവിനെ മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഇത് സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. പണമിടപാടിന്റെ പേരിൽ ഉണ്ടായിരുന്ന മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിന കൊലപ്പെടുത്താൻ ശ്രമിച്ചത്.

 

സമാനമായ മറ്റൊരു സംഭവത്തില്‍ കോട്ടയം കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് , തിരുവാര്‍പ്പ് സ്വദേശി സുബിൻ സുരേഷ്, നാട്ടകം സ്വദേശി അജിത്ത് പി.രാജേന്ദ്രൻ , തിരുവല്ല സ്വദേശി സാബു പോത്തൻ എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version