കോട്ടയം ജില്ലയിൽ നാളെ (4/01/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, മുല്ലൂപ്പാറ,മുരിക്കോലി ക്രീപ്പ് മിൽ, മരവിക്കല്ല്,അളിഞ്ഞി , മേസ്തിരിപ്പടി,പള്ളിവാതിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി,വട്ടക്കുന്ന് ട്രാൻസ്ഫോർമറകളിൽ നാളെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ, കൂവപൊയ്ക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ , പാനാപ്പള്ളി, താവളത്തിൽപടി ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിൽ മാർക്കറ്റ്, കൃഷിഭവൻ, വെള്ളാപ്പള്ളി, എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ശാസ്താങ്കൽ ട്രാൻസ്‌ഫോർമറിൽ
രാവിലെ 9. 30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി ട്രാൻസ്ഫർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള വല്ല്യാട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 9:00 AM മുതൽ വൈകിട്ട് 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന കല്ലുപുരക്കൽ, കേച്ചൻ മുക്ക് എന്നീ സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
