Site icon Malayalam News Live

കോട്ടയം ജില്ലയിൽ ഇന്ന് (04/03/2025 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടത്തു പടി, ചാലച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ഇല്ലത്തുപ്പറമ്പ് , സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കണ്ണാന്തറ , ഗുരു മന്ദിരം, കലുങ്ക്, സൺ വില്ല, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കല്ലുകാട്,കുരിശ്ശടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടൗൺ , ഒന്നാം മൈൽ, SBT എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ക്രഷർ, സബ് സ്റ്റേഷൻ റോഡ്, ഇഞ്ചൊലിക്കാവ്, ഗ്യാസ് ഗോഡൗൺ തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Exit mobile version