Site icon Malayalam News Live

കോട്ടയം ജില്ലയിൽ നാളെ (31/07/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (31/07/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള റിലയൻസ്, സിംഹാസനപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അട്ടച്ചിറ, പൂണൊലിക്കൽ ,സി. എസ്. ഐ, പാണുകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇടയ്ക്കാട്ടുകുന്ന്, ശാന്തിഗിരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാത്തൻകുന്ന്, പ്ലാമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാളികപ്പടി, തട്ടാൻ കടവ്, തകിടി ജംഗ്ഷൻ, തകിടി പമ്പ് ഹൗസ്, മുണ്ടിയാക്കൽ പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5 വരെയും മാവേലി, മീനടം പോസ്റ്റ്‌ ഓഫീസ് ട്രാൻസ്ഫോർമറകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ,മന്ദിരം ഹോസ്പിറ്റൽ,ആശ്രമം, മണിയമ്പാടം, ഐ പി സി സെമിനാരി, ടി എസ് ആർ, മാടപ്പള്ളി റബേഴ്സ് ,നാഗപുരം,മുക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

Exit mobile version