Site icon Malayalam News Live

കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഓർത്തോ ഡോക്ടറുടെ MS ortho ബിരുദം വ്യാജമെന്ന് വിവരം; ചികിത്സയ്ക്കെത്തുന്നവരെ കൊണ്ട് വൈറ്റമിൻ ഗുളികകൾ നിർബന്ധമായും കഴിപ്പിക്കും; കോട്ടയത്തേയും ചങ്ങനാശ്ശേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ റെയിഞ്ച് റോവർ കാറിൻ്റെ EMI അടയ്ക്കുന്നത് ഈ വൈറ്റമിൻ മരുന്ന് കമ്പനി; കൈയ്യും , കാലും, നടുവും ഒടിഞ്ഞ് വരുന്നവനെ കുത്തുപാള എടുപ്പിക്കുന്ന ഡോക്ടർമാർ നഗരത്തിൽ

കോട്ടയം: കോട്ടയത്തും ചങ്ങനാശ്ശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഓർത്തോ ഡോക്ടറുടെ MS ortho ബിരുദം വ്യാജമെന്ന് റിപ്പോർട്ട്.

ഡോക്ടറുടെ ബിരുദം സംബന്ധിച്ച് മുൻപും വ്യാപക പരാതി ഉയർന്നിരുന്നതാണ്. അന്ന് ഈ രേഖകൾ പരിശോധിക്കാനോ ഡോക്ടറുടെ നെയിം ബോർഡിനൊടൊപ്പം ചേർത്തിക്കുന്ന ബിരുദം തിരുത്തിക്കാനോ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ തയ്യാറായില്ല.

ഇത്തരത്തിൽ വേണ്ടത്ര യോഗ്യതയില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയ്ക്ക് വലിയ ഭീഷണിയാണ്.
ഇത് തന്നെയാണ് കഴിഞ്ഞ ദിവസം വ്യാജ ബിരുദമുള്ള ഡോക്ടർമാർ ചികിത്സിച്ച രോഗികൾ മരണപ്പെടുവാനുണ്ടായ കാരണം. പല സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന പല ഡോക്ടർമാരുടെയും ബിരുദം വ്യാജമാണ്. ഇത്തരം വ്യാജ ഡോക്ടർമാരെ തുച്ഛമായ ശമ്പളം നൽകി നിയമിച്ചു കൊണ്ടാണ് പല സ്വകാര്യ ആശുപത്രികളും പ്രവർത്തിക്കുന്നത്. ഇത് ബിരുദമുള്ളതും മാന്യമായി ജോലി ചെയ്യുന്നതുമായ ഡോക്ടർമാർക്കു വലിയ ഭീഷണിയാണ് .

ഡോക്ടറുടെ അടുത്ത് അസ്ഥി സംബന്ധമായ ചികിത്സയ്ക്ക് എത്തിയാൽ ഒരു ഗുളികയ്ക്ക്
15.20 രൂപ വിലയുള്ള
വൈറ്റമിൻ ഗുളിക കുറഞ്ഞത് ആറുമാസം നിർബന്ധമായും കഴിപ്പിക്കും. ഡോക്ടർ എഴുതുന്നത് ഒരു പ്രത്യേക കമ്പനിയുടെ വൈറ്റമിൻ ഗുളിക മാത്രമാണ്. ഈ കമ്പനിയുടെ വൈറ്റമിൻ ഗുളിക ഒരെണ്ണത്തിന് 15.20 രൂപയാണ് വില. എന്നാൽ ഇതേ കണ്ടെന്റുകൾ അടങ്ങിയിട്ടുള്ള മറ്റ് കമ്പനികളുടെ വൈറ്റമിൻ ഗുളികകൾക്ക് 10.50 രൂപ മാത്രമാണ് വില.

വൈറ്റമിൻ ഗുളിക മാത്രമല്ല ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയാൽ ഒരുതവണ കണ്ട് മടങ്ങുന്നതിന് മിനിമം 5000 രൂപ വേണ്ടിവരും.
നടുവ് വേദന, മുട്ടുവേദന, തുടങ്ങി അസ്ഥി സംബന്ധമായ ഏത് വേദനകൾക്കും കുറഞ്ഞത് ആറുമാസം ഈ വൈറ്റമിൻ ഗുളിക കഴിക്കണമെന്നുള്ളത് ഡോക്ടർക്ക് നിർബന്ധമാണ്.

ഡോക്ടർ അനാവശ്യമായി മരുന്ന് കഴിപ്പിക്കുന്നതായും, ഏറ്റവും വിലകൂടിയ മരുന്നുകൾ മാത്രമാണ് ഡോക്ടർ കുറിച്ചു നൽകുന്നതെന്നും നഗരത്തിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു.

റെയിഞ്ച് റോവർ കാറിനു പുറമേ മിനി കൂപ്പറും ഉപയോഗിക്കുന്ന ഡോക്ടറിന്റെ റെയിഞ്ച് റോവർ കാറിന്റെ EMI അടയ്ക്കുന്നത് ഈ വൈറ്റമിൻ ഗുളിക നിർമ്മാണ കമ്പനിയാണെന്ന് സഹപ്രവർത്തകരായ ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു

കാലും കൈയ്യും ഒടിഞ്ഞ് വരുന്നവനെ കുത്തുപാള എടുപ്പിക്കുന്ന ഡോക്ടർമാർ
ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് തീറ്റിച്ച് രോഗികളെ കൊല്ലാക്കാല ചെയ്യുകയാണ്.

ചെറിയ അസുഖവുമായി എത്തുന്നവർ പോലും മെഡിക്കൽ എത്തിക്സിന് ചേരാത്ത ജോലിചെയ്യുന്ന ചില ഡോക്ടർമാരുടെ പണത്തോടുള്ള ആർത്തി മൂലം കിഡ്നി അടക്കം അടിച്ചു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്.

നമ്മുടെ നാട്ടിൽ വൃക്കരോഗികൾ പെരുകി വരുന്നതിന്റെ കാരണവും ഇതുതന്നെ. എന്നാൽ തങ്ങളുടെ ജോലിയും ബിരുദവും ആതുരശുശ്രൂഷയായി കണ്ട് വളരെ അന്തസ്സായി ജോലിചെയ്യുന്ന ഡോക്ടർമാരും നമുക്ക് ചുറ്റും ഉണ്ട്

Exit mobile version