Site icon Malayalam News Live

കോട്ടയത്തിന് ഇന്ന് 75ാം പിറന്നാൾ; പിറന്നാളാഘോഷം കളറാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം, പരിപാടികൾക്ക് ഇന്നുതുടക്കം

കോട്ടയം: ജൂലൈ ഒന്നിന് കോട്ടയത്തിന് പിറന്നാൾ. ജില്ലക്ക് ഇന്ന് 75 വയസ്സ്.

പിറന്നാളാഘോഷം കളറാക്കാനുള്ള ഒരുക്കങ്ങളിലാണു ജില്ലാ ഭരണകൂടം. 1949 ജൂലൈ ഒന്നിനാണു ജില്ല രൂപീകൃതമായത്.

ഇന്നു കലാപരിപാടികളും ഫുഡ്ഫെസ്റ്റും ഉണ്ടാവും. രാവിലെ 10.45ന് കളക്ടറേറ്റ് അങ്കണത്തിൽ കലക്ടർ വി. വിഘ്നേശ്വരി നേതൃത്വം നൽകി.

75–ാം പിറന്നാൾ കേക്ക് മുറിക്കും. ഇന്നു മുതൽ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

Exit mobile version