Site icon Malayalam News Live

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു.

ഇന്നലെ രാത്രി എട്ടരയോടെ മാർക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു.

കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കവിത എലിസബത്ത് കുര്യൻ. മക്കൾ: ലെന, ഇവാന, ജുവാൻ.

 

Exit mobile version