Site icon Malayalam News Live

കളക്ടറുടെ ഓഫീസിന് മുന്നിൽ കിടന്ന് സമരം: കോട്ടയത്തെ സ്വതന്ത്ര സ്ഥാനാർത്ഥി റോബി മറ്റപ്പള്ളി അറസ്റ്റിൽ

കോട്ടയം: ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി പൊൻകുന്നം സ്വദേശി റോബി മറ്റപ്പള്ളിയെ പോലീസ് അറസ്റ്റു ചെയ്തു.

കോട്ടയം കളക്ടറുടെ ഓഫീസിന് മുന്നിൽ കിടന്ന് സമരം ചെയ്തതിനെ തുടർന്നാണ് അറസ്റ്റു ചെയ്തത്.
സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം പാസില്ലാതെ പര്യടനം നടത്തിയതിനാൽ പിടിച്ചെടുത്തിരുന്നു.

ഇത് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് കളക്ടറുടെ ഓഫീസിനു മുന്നിൽ സമരം നടത്തിയത്.
പോലീസ് ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാത്ത തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് കോടതി റിമാൻഡു ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ് അദ്ദേഹം.

Exit mobile version