Site icon Malayalam News Live

കോതമംഗലത്ത് കിണറ്റിൽ വീണ ആന സ്ഥിരം പ്രശ്നക്കാരൻ; ആനയെ അവിടെയുള്ള വനത്തില്‍ വിടാതെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആവശ്യവുമായി  നാട്ടുകാർ

കോതമംഗലം: കുട്ടംപുഴ പഞ്ചായത്തില്‍ പൂയംകുട്ടിക്ക് സമീപം കൂവപ്പാറയില്‍ വീടിനു സമീപത്തെ കിണറ്റില്‍ കാട്ടാന വീണു.

കൂവപ്പാറ കട്ടായത്ത് അലിയാരുടെ വീടിന് സമീപത്തെ കിണറ്റിലാണ് ആന വീണത്. ആനയെ കരയ്‌ക്കെത്തിക്കാൻ സജ്ജീകരണവുമായി വനപാലകരെത്തിയെങ്കിലും കയറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം.

ഇന്ന്പുലർച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനയെ അവിടെയുള്ള വനത്തില്‍ വിടാതെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഈ ആന സ്ഥിരം പ്രശ്നക്കാരനാണ്. പുലർച്ചെയുള്ള ബസെത്തുമ്പോഴേക്കും ആന റോഡിലിറങ്ങും. പ്രദേശവാസികള്‍ക്കും കുട്ടികള്‍ക്കും പേടിച്ചിട്ട് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കൂടാതെ ആനയുടെ തുമ്പിക്കൈയില്‍ മുറിവുണ്ട്. അതു ചികിത്സിക്കാതെ കാട്ടിലേക്കു വിട്ടാല്‍ അതേപോലെ തിരിച്ചെത്തും. അരിക്കൊമ്പനെയൊക്കെ ഇവിടെ നിന്നു മാറ്റിയല്ലോ, അതുപോലെ ഈ ആനയേയും മാറ്റണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Exit mobile version