Site icon Malayalam News Live

കോതമംഗലത്തെ ആറു വയസുകാരിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍‌ട്ടില്‍ നിര്‍ണായക കണ്ടെത്തല്‍

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.

കുട്ടിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാംവാർഡില്‍ പുതുപ്പാലം ഭാഗത്ത് വാടകയ്ത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്കാൻ ആണ് മരിച്ചത്.

അജാസ് ഖാനും ഭാര്യയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്നതായിരുന്നു മുസ്‌ക്കാൻ. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മക്കള്‍ രണ്ട് പേരും മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്.

മുസ്‌ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു. രാവിലെ പെണ്‍കുട്ടി എഴുന്നേല്‍ക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. പോസ്റ്റ്മോ‌ർട്ടം റിപ്പോർട്ടില്‍ കൊലപാതക സാദ്ധ്യത ചൂണ്ടിക്കാട്ടിയിരുന്നു,

Exit mobile version