Site icon Malayalam News Live

പൊതുജനങ്ങൾക്കും ശബരി തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനം; കോരുത്തോട് കോസടിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

കോരുത്തോട്: കോസടിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഡി.രജനിമോൾ , രത്നമ്മ രവീന്ദ്രൻ, പി.ഡി.പ്രകാശ്, സന്ധ്യാ വിനോദ്, ഗിരിജ സുശീലൻ, ശ്രീജ ഷൈൻ, സിനു സോമൻ, ലത സുശീലൻ, പി.എൻ.സുകുമാരൻ, ടോംസ് കുര്യൻ, തോമസ് ചാക്കോ, സി.എൻ.രാജേഷ്, വി.കെ.ജയദേവൻ, ഷീബ ഷിബു, സി.എ.തോമസ്, അനീഷ ഷാജി, എന്നിവർ പ്രസംഗിച്ചു.

പൊതുജനങ്ങൾക്കും ശബരി തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന രീതിയിൽ 30 ലക്ഷം രൂപ മുടക്കിയാണ് വിശ്രമ കേന്ദ്രം നിർമിച്ചത്.

Exit mobile version