കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
കുടുംബത്തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നല്‍കിയതിനെ തുടർന്നാണ് കസബ പോലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തിരിക്കുന്നത്.
