Site icon Malayalam News Live

കോന്നിയില്‍ ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ചു; 54 വയസ്സുകാരൻ പോക്സോ കേസില്‍ പിടിയില്‍

പത്തനംതിട്ട: കോന്നിയില്‍ കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച 54 കാരൻ പിടിയില്‍.

കോന്നി കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപത്താണ് സംഭവം.

കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ നിന്ന കുട്ടിയെ കോന്നി മാങ്കുളം സ്വദേശി ആയ 54 വയസ്സുകാരൻ കടന്നുപിടിച്ചു.

പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version