Site icon Malayalam News Live

കൊല്ലത്ത് യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയായ യുവാവ് തൂങ്ങി മരിച്ചു

കൊല്ലം: യുവതിയെ കൊലപ്പെടുത്തി ശേഷം യുവാവ് ആത്മഹത്യ ചെയ്തു.
എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്.
യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം പുത്തൂർ വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.
രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തിൽ ശാരുവിനെ കെട്ടിയിട്ടെന്ന കേസിൽ അറസ്റ്റിലായ ലാലുമോൻ റിമാൻഡിൽ കഴിഞ്ഞിരുന്നു.

Exit mobile version