Site icon Malayalam News Live

മിഠായി നൽകി ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്; ഒരാൾ പിടിയിൽ

കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി.

രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ കേസെടുത്ത് കടയ്ക്കല്‍ പൊലീസ്.

ഒരു പ്രതി പൊലീസ് പിടിയില്‍. കടയ്ക്കല്‍ കോവൂർ സ്വദേശി 21 വയസ്സുള്ള സച്ചുവാണ് പിടിയിലായത്.

കുട്ടിയ്ക്ക് മിഠായിയും മറ്റും നല്‍കി പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്ന് പൊലീസ്. പീഡനം നേരില്‍ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്.

ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.

Exit mobile version