Site icon Malayalam News Live

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍; പിടികൂടിയത് ഒന്നാം പ്രതി സദ്ദാം അടക്കമുള്ളവരെ

കൊല്ലം: വെളിച്ചിക്കാലയില്‍ കണ്ണനല്ലൂർ സ്വദേശി നവാസിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍.

കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് നവാസിനെ(35) പിന്നില്‍ നിന്ന് കഴുത്തില്‍ കുത്തിയ പ്രതി സദ്ദാം അടക്കമുള്ളവരാണ് പിടിയിലായതെന്നാണ് വിവരം.

ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം. സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയതായിരുന്നു നവാസ്. ഇതിനിടെ തർക്കമുണ്ടാകുകയും കൂട്ടത്തിലെ സദ്ദാം കത്തിയെടുത്ത് നവാസിനെ കുത്തുകയുമായിരുന്നു.

പിന്നില്‍ നിന്നും കഴുത്തിനേറ്റ കുത്തുകൊണ്ടതോടെയാണ് യുവാവ് മരിക്കാനിടയായത്. കുത്ത് കൊള്ളുന്നതും സ്ഥലത്ത് നിന്നും നവാസ് ഓടിമാറാൻ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Exit mobile version