കൊല്ലം: സിപിഎമ്മിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം ഏകദേശം അന്തിമമായി.
കൊല്ലത്ത് പ്രേമചന്ദ്രനെ നേരിടാൻ നടനും എംഎല്‍എയുമായ മുകേഷിന്റെ പേരാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. മന്ത്രി കെ എൻ ബാലഗോപാലിൻ്റെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തില്‍ ഏക കണ്ഠമായ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളില്‍ ധാരണയായിട്ടുണ്ട്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മറ്റികള്‍ സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്.
പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കള്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. പരിചയസമ്ബന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.
