Site icon Malayalam News Live

കൊല്ലം-എറണാകുളം സ്പെഷ്യല്‍ മെമു സർവിസ് ഇന്ന് ഓടിത്തുടങ്ങും; കോട്ടയം വഴി സർവീസ് നടത്തുന്നത് എട്ട് കോച്ചുള്ള മെമു; ഒക്ടോബര്‍ ഏഴ് മുതല്‍ ജനുവരി വരെ സർവീസ് തുടരും; ശനിയും ഞായറും മെമുവിന് മുടക്കം

കൊല്ലം: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യല്‍ മെമു സർവിസ് ഇന്ന് ഓടിത്തുടങ്ങും. ഒക്ടോബര്‍ ഏഴ് മുതല്‍ ജനുവരി വരെ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. സര്‍വിസ് നീട്ടുമോയെന്നതില്‍ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

എട്ട് കോച്ചുള്ള മെമുവാണ് സര്‍വിസ് നടത്തുക. ശനിയും ഞായറും സര്‍വിസില്ല. കൊല്ലത്തുനിന്ന് പുലർച്ചെ 5.55ന് പുറപ്പെടുന്ന മെമു രാവിലെ 9.35ന് എറണാകുളം ജംങ്ഷനിലെത്തും. 9.50ന് എറണാകുളത്തുനിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ചക്ക് 1.30ന് കൊല്ലത്തെത്തും.

കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഒരു ട്രെയിൻകൂടി വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ്. പുതിയ മെമു എത്തുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

 

Exit mobile version