Site icon Malayalam News Live

കോലഞ്ചേരിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

കൊച്ചി: കാറുകള്‍ തമ്മില്‍ കൂട്ടയിടിച്ച്‌ എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.

അപകടത്തില്‍ എട്ടു പേർക്ക് പരിക്കേറ്റു.
എറണാകുളം കോലഞ്ചേരിയിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റു.

മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ടോയോട്ട ഇറ്റിയോസ് കാർ വലതുവശത്തേയ്ക്ക് തിരിയുകയും ഇതിനിടയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ഫോര്‍ച്യൂണര്‍ കാര്‍ ഇതില്‍ തട്ടി മറിയുകയായിരുന്നു.

ഇതിന് പിന്നാലെ നിയന്ത്രണം വിട്ട് മറിഞ്ഞ ഫോര്‍ച്യൂണര്‍ കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

കാറിടിച്ച്‌ ബൈക്കില്‍ നിന്ന് റോഡരികിലേ കടയ്ക്ക് മുന്നിലേക്കാണ് യുവാവ് തെറിച്ച്‌ വീണത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ദാരുണമായ അപകടമുണ്ടായത്.

Exit mobile version