Site icon Malayalam News Live

ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകള്‍ തെളിവ് എന്ന നിലയില്‍ കോടതിയിലെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണമെന്നതില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കേരളാ ഹൈക്കോടതി

 

കൊച്ചി : പീഡന കേസുകളിലടക്കം ഹാജരാക്കുന്ന ഇത്തരം തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ഇത്തരം തൊണ്ടിമുതലുകള്‍ ലോക്കറിലാക്കി സൂക്ഷിക്കാം. ലോക്കറില്‍ സൂക്ഷിക്കുന്ന തെളിവുകള്‍ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് വേണം. തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കുമ്ബോള്‍ അത് പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

കോടതിയുടെ പക്കലുള്ള തെളിവുകള്‍ ആര്‍ക്കെങ്കിലും പരിശോധിക്കണമെങ്കിലും പ്രത്യേക ഉത്തരവിറക്കണം. ഈ രേഖ വെച്ച്‌ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കോടതിയിലെത്തുന്ന തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം.

 

Exit mobile version