Site icon Malayalam News Live

ഓട്ടോറിക്ഷയുടെ വാടക തർക്കം; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ; ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്.

സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെ ഏലൂർ പോലീസ് പിടികൂടി.

സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version