Site icon Malayalam News Live

ഒരു മഴ പെയ്താല്‍ ജനം ദുരിതത്തില്‍; സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനകള്‍ ശുചീകരിക്കുന്നതിലെ വീഴ്ചയില്‍ സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി.

ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണ്.
സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു.

അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന ചോദിച്ച കോടതി ഇതിനൊക്കെ ഒരു മാസ്റ്റർപ്ലാൻ വേണ്ടെയെന്നും കൂട്ടിച്ചേർത്തു. ഒരു മഴപെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തെന്നും കോടതി അഭിപ്രായപ്പെട്ടു.

നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റിവയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളില്‍ വാദം കേള്‍ക്കുന്നതിനെടായാണ് കോടതിയുടെ വിമർശനം.

Exit mobile version