Site icon Malayalam News Live

ചിലവ് ചുരുക്കി കടല്‍ കടക്കാം; കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ സര്‍വീസ്‌ സാഫല്യത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിനിയോഗിക്കുക 12 കോടി

തിരുവനന്തപുരം: മലയാളികള്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ സർവീസ്‌.

വർധിക്കുന്ന വിമാന ടിക്കറ്റിന്റെ നിരക്കിനോട് പൊരുതുന്ന യാതൊരു പ്രവാസിയ്ക്കും ഇനി ചിലവ് ചുരുക്കി കടല്‍ കടക്കാനാകും. ഇതിനായിട്ടുള്ള പ്രവർത്തനങ്ങള്‍ക്ക്‌ സംസ്ഥാന സർക്കാർ തുടക്കമിട്ടു.

യാത്രക്കപ്പല്‍ തുടങ്ങുന്നതിനായി രണ്ട്‌ ഏജൻസികളെ തെരഞ്ഞെടുത്തിട്ടുണ്ട്‌. കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പല്‍ ഒരുക്കും.

12 കോടിയാണ്‌ ആദ്യഘട്ടത്തില്‍ ഇതിനായി വിനിയോഗിക്കുക. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ അവിടെയും ടൂറിസം, കയറ്റുമതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണമേഖല സജീവമാകും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രയല്‍ നടത്തും.

Exit mobile version