Site icon Malayalam News Live

കൊച്ചിയില്‍ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍; സിപ് ലോക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്

കൊച്ചി: എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ നാലു പേർ പിടിയില്‍. ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെല്‍ജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരാണ് പിടിയിലായത്.

റൂറല്‍ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

മൂന്നര ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത്താമസിക്കുകയായിരുന്നു ഇവർ.

സിപ് ലോക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്.

എയർപോർട്ട് ഭാഗങ്ങളില്‍ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ നേരത്തെയും സമാന കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

 

Exit mobile version