Site icon Malayalam News Live

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

കൊച്ചി: കുണ്ടന്നൂർ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും.

മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടിയുണ്ടാവുക.
വൈകിട്ട് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുമെന്നാണ് വിവരം. കുറുവ സംഘാംഗം സന്തോഷ് ശെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.

മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Exit mobile version