Site icon Malayalam News Live

വൈകാരിക പ്രതികരണവുമായി കെകെ രമ; “പിന്നിട്ട ആറ് റൗണ്ടുകൾ മതി കേരളമേ! ഇതു മതി, രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ”

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കവേ വൈകാരിക പ്രതികരണവുമായി കെക രമ. ‘പിന്നിട്ട ആറ് റൗണ്ടുകൾ മതി കേരളമേ! ഇതു മതി, കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ടിപിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്. ടിപി ചന്ദ്രശേഖരന്‍റെ ഓര്‍മദിനമാണ് ഇന്ന്. 14 വര്‍ഷം മുൻപ് 2012 മെയ് 4നാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.

അതേസമയം യുഡിഎഫ് മികച്ച മുന്നേറ്റമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഴ്ച വെക്കുന്നത്. 98 മണ്ഡലങ്ങളിലാണ് നിലവിൽ യുഡിഎഫ് മുന്നേറുന്നത്. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് അട്ടിമറി മുന്നേറ്റമാണ് തുടരുന്നത്. ഇടത് കോട്ടകൾ ഇളകുന്ന കാഴ്ച തന്നെയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

Exit mobile version