കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെകെ നാരായണന് അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
2011-ല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും, കണ്ണൂര്‍ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു.
