Site icon Malayalam News Live

പ്രതിരോധശേഷി വര്‍ധിപ്പിക്കും; ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നു; മലവിസർജ്ജനം നിയന്ത്രിക്കാം; ദിവസേന ഒരു കിവി എങ്കിലും കഴിക്കുന്നത് ശീലമാക്കൂ

കോട്ടയം: കിവി ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസേന ഒരു കിവി എങ്കിലും കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ‌ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈ ഫലം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കിവിയില്‍ കലോറി കുറവാണ്. ഏകദേശം 40-50 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്. കിവിപ്പഴത്തില്‍ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കിവിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും.

വിറ്റാമിൻ സിയുടെ കലവറയാണ് കിവി. പ്രതിരോധശേഷി കൂട്ടുന്നതിനും സഹായികമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോള്‍ എന്നിവയുള്‍പ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്പുഷ്ടവുമാണ് ഈ ഫലം.

കിവിയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകള്‍ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും

Exit mobile version