Site icon Malayalam News Live

ഗ്യാസ് സ്റ്റൗ ശരിയായി കത്താത്തതിന്റെ കാരണം ഇതാണ്; സൂക്ഷിക്കാം

തിരുവനന്തപുരം :അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള ഒന്നാണ് ഗ്യാസ് സ്റ്റൗ. ഇത് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോഗം കൂടിയതിനനുസരിച്ച് ഗ്യാസ് കൊണ്ടുള്ള അപകടങ്ങളും ഏറെയാണ്. അതിനാൽ തന്നെ അശ്രദ്ധയോടെ ഗ്യാസ് സ്റ്റൗ ഉപയോഗിക്കാൻ പാടില്ല. ഗ്യാസ് സ്റ്റൗവിൽ നിന്നും തീ വരുന്നത് കുറവാണെങ്കിൽ അതിന്റെ കാരണം ഇതാണ്. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.

1.ഗ്യാസ് സ്റ്റൗവിൽ നിന്നും തീ വരുന്നത് കുറവാണെങ്കിൽ നമ്മൾ ആദ്യം കരുതുന്നത് ഗ്യാസ് തീർന്നുവെന്നാണ്. എന്നാൽ സ്റ്റൗവിന്റെ തകരാറുകൾ മൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്.

2. ബർണർ ക്യാപ്പ് ശരിയായ രീതിയിൽ ഘടിപ്പിക്കാൻ ശ്രദ്ധിക്കണം. വൃത്തിയാക്കാൻ ഊരിയെടുത്തതിന് ശേഷം ക്യാപ്പ് വെക്കേണ്ട രീതിയിൽ ഘടിപ്പിച്ചില്ലെങ്കിൽ ഗ്യാസ് വ്യാപിക്കുന്നതിനെ തടയുകയും തീ വരുന്നതിന്റെ അളവ് കുറയുകയും ചെയ്യുന്നു.

3. ബർണറിൽ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാലും ശരിയായ രീതിയിൽ തീ വരണമെന്നില്ല. കാലക്രമേണ ഇതിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ബർണർ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

4. ബർണർ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി. നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി ഉപയോഗിച്ച് ബർണർ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. കുറച്ച് വിനാഗിരി എടുത്തതിന് ശേഷം അതിലേക്ക് ബർണർ മുക്കിവെയ്ക്കണം. ശേഷം ബർണറിന്റെ സുഷിരങ്ങൾ വൃത്തിയാക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കി എടുത്താൽ മതി.

Exit mobile version