Site icon Malayalam News Live

വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍ പുറത്തേയ്ക്ക്; 30 ദിവസത്തെ പരോള്‍ കടുത്ത നിബന്ധനകളോടെ

കൊല്ലം: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് പരോള്‍ അനുവദിച്ച്‌ ജയില്‍ വകുപ്പ്.

ആദ്യം നല്‍കിയ അപേക്ഷയില്‍ പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു.
അതിനുശേഷം രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായപ്പോള്‍ പോലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീട് അപേക്ഷ ജയില്‍ മേധാവി പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയും ആയിരുന്നു.

പത്തുവർഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്.

Exit mobile version