Site icon Malayalam News Live

കെ-ഫോണില്‍ അസിസ്റ്റന്റ് മാനേജര്‍; 75,000 രൂപ ശമ്പളം വാങ്ങാം; അപേക്ഷ മാര്‍ച്ച്‌ 5 വരെ

കോട്ടയം: കേരള സര്‍ക്കാര്‍ കെ-ഫോണില്‍ ജോലി നേടാന്‍ അവസരം. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (KFON) ല്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിക്കാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 5ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കെഫോണില്‍ അസിസ്റ്റന്റ് മാനേജര്‍ (റെവന്യൂ അഷ്വറന്‍സ്) റിക്രൂട്ട്‌മെന്റ്. താല്‍ക്കാലിക കരാര്‍ നിയമനം.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.02.2025 അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75,000 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത

ഫിനാന്‍സില്‍ ഫസ്റ്റ് ക്ലാസോടെ എംബിഎ

ഫിനാന്‍സ് മേഖലയില്‍ 4 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഐടി/ ടെലികോം മേഖലയില്‍ 2 വര്‍ഷത്തെ റെവന്യൂ അഷ്വറന്‍സ് അല്ലെങ്കില്‍ ടെലികോം ബില്ലിങ് പരിചയം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപപേക്ഷ നല്‍കുക.

Exit mobile version