Site icon Malayalam News Live

കീറ്റോ ഡയറ്റ് ശരീരത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ പറ്റി അറിയാമോ? എന്നാൽ കേട്ടോളൂ ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു; അറിയാം എങ്ങനെയെന്ന്

കോട്ടയം: വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്.

അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ കലോറി കൊഴുപ്പില്‍ നിന്ന് നേടുക എന്നതാണ് ലക്ഷ്യം.

പ്രോട്ടീന്റെ അളവില്‍ മാറ്റങ്ങള്‍ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തില്‍, ദിവസവും ആവശ്യമായ ഊർജ്ജത്തിന്റെ 50-60 % അന്നജത്തില്‍ നിന്നും, 15-25% പ്രോട്ടീനില്‍ നിന്നും, ബാക്കി കൊഴുപ്പില്‍ നിന്നും ആണ്. എന്നാല്‍ കീറ്റോ ഡയറ്റില്‍ 10%-20% (20-50g) ഊർജ്ജം മാത്രമേ അന്നജത്തില്‍ നിന്നും പാടുള്ളു.

കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. കീറ്റോ ഡയറ്റ് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും മലബന്ധം പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

കീറ്റോ കാർബോഹൈഡ്രേറ്റ് കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമായതിനാല്‍, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ സാധാരണമാണെന്ന് സ്റ്റാറ്റ്പേള്‍സ് പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. മലവിസർജ്ജനം ക്രമമായി നിലനിർത്താൻ നാരുകള്‍ അത്യാവശ്യമാണ്. ആവശ്യത്തിന് നാരുകള്‍ ഇല്ലെങ്കില്‍ മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കീറ്റോ ഡയറ്റില്‍ പിന്തരുന്നവരില്‍ മലബന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. മലബന്ധം ഒഴിവാക്കാൻ ദിവസേന 30-45 ഗ്രാം ഫൈബർ കഴിക്കുന്നത് ആവശ്യമാണ്. കീറ്റോ ഡയറ്റില്‍ കൊഴുപ്പ് വളരെ കൂടുതലാണ്. ഇത് ചിലർക്ക് ദഹിക്കാൻ പ്രയാസമാണ്. കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പൂരിത കൊഴുപ്പിൻ്റെ ഭക്ഷണക്രമം മലബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോഗാസ്ട്രോഎൻറോളജി & മോട്ടിലിറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകുന്നു. കീറ്റോ ഡയറ്റ് പിന്തുടരുമ്ബോള്‍ ആളുകള്‍ക്ക് കൂടുതല്‍ ദാഹം അനുഭവപ്പെടുന്നു. ഉയർന്ന അളവിലുള്ള കെറ്റോണുകള്‍ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഇലക്‌ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

Exit mobile version