Site icon Malayalam News Live

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഇടുക്കി: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടിക കേരള കോൺഗ്രസ് (എം) പ്രഖ്യാപിച്ചു.

 

പാർട്ടിയുടെ പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലാ മണ്ഡലത്തിൽ നിന്ന് ജോസ് കെ. മാണിയും ഇടുക്കിയിൽ നിന്ന് റോഷി അഗസ്റ്റിനും മത്സരിക്കും. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജ്, ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരാണ് സ്ഥാനാർഥികൾ.

 

അതേസമയം ചാലക്കുടിയിൽ അഡ്വ. ബിജു ചിറയത്ത്, റാന്നിയിൽ പ്രമോദ് നാരായൺ, തൊടുപുഴയിൽ സിറിയക് ചാഴികാടൻ, പിറവത്തിൽ സാബു കെ. ജേക്കബ് എന്നിവരും മത്സരിക്കും. ഇരിക്കൂരിൽ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി, പെരുമ്പാവൂരിൽ ബേസിൽ പോൾ എന്നിവരെയും പാർട്ടി സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്

Exit mobile version