Site icon Malayalam News Live

വിവാദ ചിത്രമായ `കേരള സ്റ്റോറി 2′ ഉറപ്പായും കാണും; സിനിമ എത്ര പേർ കണ്ടു എന്നതല്ല, എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ

കൊച്ചി : വിവാദ ചിത്രമായ `കേരള സ്റ്റോറി 2′ ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ എത്ര പേർ കണ്ടു എന്നതല്ല.എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനം. സിനിമയില്‍ പ്രതിപാദിക്കുന്ന പോലെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്റ്റോറി താൻ ഉറപ്പായും കാണും. കേരള സ്റ്റോറി ആദ്യം ഭാഗം കണ്ടിരുന്നു. സിനിമ എത്ര പേർ കണ്ടു എന്നതല്ല. എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.

അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ പോലും ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടി പറഞ്ഞാല്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

 

Exit mobile version